ജിദ്ദ: ജിദ്ദയിൽ പൊളിച്ച് നീക്കുമെന്ന് പ്രഖ്യാപിച്ച അവസാന ചേരിപ്രദേശങ്ങളും പൊളിച്ച് നീക്കി തുടങ്ങിയതായി ചേരി വികസന സമിതി അറിയിച്ചു.
ഉമ്മുൽ സലാമിലും കിലോ 14ലുമാണ് പൊളിച്ച് തുടങ്ങിയത്. ഇവിടെയുള്ള താമസക്കാർക്ക് ഒഴിഞ്ഞ് പോകാൻ അനുവദിച്ചിരുന്ന സമയം അവസാനിച്ച സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിക്കുന്നത് തുടങ്ങിയത്. കിലോ 14, ഉമ്മുസലാം എന്നിവയുടെ പൊളിക്കുന്ന ജോലികൾ പൂർത്തിയാകുന്നതോടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും. ആദ്യഘട്ടത്തിൽ 32 ജില്ലകൾ പൊളിക്കുമെന്ന് ചേരി വികസന സമിതി അറിയിച്ചിരുന്നു.
ഇത് പൂർത്തിയാകുന്ന മുറയ്ക്ക് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ 32 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. എന്നാൽ ഇവിടെ കെട്ടിടങ്ങൾ പൊളിക്കില്ല. നിലവിലെ കെട്ടിടങ്ങളുടെ നവീകരണവും മുഖം മിനുക്കലുമാണ് രണ്ടാം ഘട്ടം.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും ആവശ്യമായ രേഖകൾ, ഉടമയുടെ ഡാറ്റ, ദേശീയ ഐഡന്റിറ്റിയുടെ വ്യക്തമായ പകർപ്പ് എന്നിവ ഉൾപ്പെടെ ആവശ്യമായ രേഖകൾ PDF ഫോർമാറ്റിൽ സമർപ്പിക്കാനും ചേരി നിവാസികളോട് കമ്മിറ്റി ആവശ്യപ്പെട്ടു.