റിയാദ്: സഊദിയിലേക്ക് തൊഴിൽ വിസയിൽ വരുന്നവർക്ക് നിർദേശവുമായി റിയാദിലെ ഇന്ത്യൻ എംബസി. ടെക്‌നീഷ്യൻ, എഞ്ചിനീയറിങ് പ്രൊഫഷനുകളിൽ വരുന്നവർ പ്രത്യേകമായി എഞ്ചിനീയറിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യാനാണ് നിർദേശം. സഊദി കൗൺസിൽ ഓഫ് എഞ്ചിനീയറിങ്ങിൽ താത്കാലിക രജിസ്‌ട്രേഷൻ നടത്തണമെന്നാണ് എംബസിയുടെ നിർദേശം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സഊദിയിലേക്ക് എഞ്ചിനീയറിങ്, തൊഴിൽ വിസകളിൽ പുതുതായി വരുന്നവർ സഊദിയിൽ ഇറങ്ങുന്നതിനു മുമ്പ് സ്വന്തം നിലക്ക് എഞ്ചിനീയറിങ് കൗൺസിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണമെന്നു എംബസി ട്വീറ്റ് ചെയ്‌തു.
സഊദി എഞ്ചിനീയറിംഗ് പ്രൊഫഷൻ റെഗുലേറ്ററി അതോറിറ്റി ആർട്ടിക്കിൾ രണ്ട് പ്രകാരം സഊദി എഞ്ചിനീയറിങ് കൗൺസിൽ അക്രഡിറ്റേഷൻ ലഭിക്കാതെ എഞ്ചിനീയറിങ് തൊഴിലിൽ ഏർപ്പെടാൻ പാടില്ലെന്നും എംബസി അറിയിപ്പിൽ വ്യക്തമാക്കി.
സഊദി അറേബ്യയിലെ എഞ്ചിനീയറിംഗ് പ്രൊഫഷൻസ് റെഗുലേറ്റിംഗ് നിയമത്തിലെ ആർട്ടിക്കിൾ (2) പ്രകാരം, സഊദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സിന്റെ പ്രൊഫഷണൽ അക്രഡിറ്റേഷൻ നേടിയ ശേഷമല്ലാതെ ഒരു എഞ്ചിനീയറിംഗ് പ്രൊഫഷനും പ്രാക്ടീസ് ചെയ്യാൻ പാടില്ലെന്ന് സഊദി അധികൃതർ അറിയിച്ചു.
സഊദി തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും സഊദി അറേബ്യയിൽ എത്തുന്നതിന് മുമ്പ് സഊദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സിന്റെ വെബ്‌സൈറ്റിന്റെ ഇനിപ്പറയുന്ന ലിങ്ക് വഴി സ്വയം മുൻകൂട്ടി രജിസ്റ്റർ ചെയ്യാംhttps://eservices.saudieng.sa/ar/accreditation/Pages/Foreign%20Registration.a%20spxhttps://eservices.saudieng.sa/ar/accreditation/Pages/Foreign%20Registration.a%20spxഎംബസി അറിയിപ്പിൽ വ്യക്തമാക്കി.
നിലവിൽ സഊദിയിൽ എഞ്ചിനീയറിങ്, ടെക്‌നീഷ്യൻ പ്രൊഫഷനുകൾ ഉള്ളവർക്ക് എഞ്ചിനീയറിങ് കൗൺസിൽ അക്രഡിറ്റേഷൻ നിർബന്ധമാണ്. എഞ്ചിനീയറിങ് കൗൺസിൽ അംഗീകാരം ഇല്ലാത്തവർക്ക് ഇഖാമ പുതുക്കി നൽകുന്നില്ല. ആദ്യ ഘട്ടത്തിൽ താത്കാലികമായി കൗൺസിൽ അകൗണ്ട് തുറക്കാൻ സാധിക്കുമെങ്കിലും നിശ്ചിത സമയം കഴിഞ്ഞാൽ ഒറിജിനൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്‌ത് പെർമനന്റ് അകൗണ്ട് ആക്കി മാറ്റണം.
ഇത്തരത്തിൽ പ്രത്യേക കാര്യങ്ങൾക്കൊപ്പം ഒറിജിനൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തിയ ശേഷം പെർമനന്റ് അകൗണ്ട് നൽകുകയാണ് ചെയ്യുന്നത്. നാട്ടിൽ പഠനം നടത്തിയ സ്ഥാപനം, യൂനിവേഴ്സിറ്റി എന്നിവ അടിസ്ഥാനമാക്കി വെരിഫിക്കേഷൻ പൂർത്തീകരിക്കുന്നതിന് ചിലപ്പോൾ മാസങ്ങൾ തന്നെ എടുക്കാറുണ്ട്.
ഏതെങ്കിലും കാരണത്താൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തീകരിക്കാൻ സാധിക്കാതെ വരികയാണെങ്കിൽ ഇത്തരം സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു കണ്ടെത്തി അത്തരക്കാർക്കെതിരെ നടപടിയും എൻജിനീയറിങ് കൗൺസിൽ സ്വീകരിക്കാറുണ്ട്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്https://eservices.saudieng.sa/ar/accreditation/Pages/ForeignRegistration.aspx