ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

മൂന്നു മാസത്തിനിടെ 56 ആരോഗ്യ സ്ഥാപനങ്ങൾക്ക് പൂട്ടുവീണു

റിയാദ്- വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന 56 ആരോഗ്യ സ്ഥാപനങ്ങൾ നിയമ ലംഘനങ്ങൾക്ക് ഈ വർഷം മൂന്നാം പാദത്തിൽ സൗദി ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. മൂന്ന് ആശുപത്രികളും 37 പോളിക്ലിനിക്കുകളും ഒരു ഫാർമസിയും 15 മറ്റ് ആരോഗ്യ സ്ഥാപനങ്ങളുമാണ് നിയമ ലംഘനങ്ങൾ അവസാനിപ്പിച്ച് പദവികൾ ശരിയാക്കുന്നതു വരെ താൽക്കാലികമായി അടപ്പിച്ചത്. ഇക്കാലയളവിൽ 551 ആരോഗ്യ പ്രവർത്തകർക്കെതിരെയും മന്ത്രാലയം ശിക്ഷാ നടപടികൾ സ്വീകരിച്ചു.
മൂന്നു മാസത്തിനിടെ 3093 ആരോഗ്യ സ്ഥാപനങ്ങൾക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിച്ചു. ആശുപത്രികളുടെ ഭാഗത്ത് 37 ഉം പോളിക്ലിനിക്കുകളുടെ ഭാഗത്ത് 1516 ഉം ഫാർമസികളുടെ ഭാഗത്ത് 1126 ഉം മറ്റു ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്ത് 214 ഉം നിയമ ലംഘനങ്ങളാണ് മൂന്നാം പാദത്തിൽ കണ്ടെത്തിയത്. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ ലംഘിച്ചതുമായി ബന്ധപ്പെട്ട 7129 നിയമ ലംഘനങ്ങളിലും ശിക്ഷാ നടപടികൾ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെ ഭാഗത്ത് 97 ഉം ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്ത് 7032 ഉം നിയമ ലംഘനങ്ങളാണ് മൂന്നു മാസത്തിനിടെ കണ്ടെത്തിയത്. നിയമ വ്യവസ്ഥകളും മുൻകരുതൽ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മൂന്നാം പാദത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ 92,760 ഫീൽഡ് സന്ദർശനങ്ങളാണ് ആരോഗ്യ മന്ത്രാലയ സംഘങ്ങൾ നടത്തിയത്

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!