റിയാദ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സിമന്റ് ഉൽപ്പാദകരും ആഗോളതലത്തിൽ എട്ടാംസ്ഥാനവും സഊദി അറേബ്യയ്ക്ക്
രാജ്യം നിരവധി വലിയ വികസന പദ്ധതികൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കേ അടുത്ത കുറച്ച് വർഷങ്ങളിൽ സിമന്റ് ഉൽപ്പാദനം പ്രതിവർഷം 70 ദശലക്ഷം ടണ്ണായിഉയരും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വ്യവസായ മിനറൽ റിസോഴ്സസ് മന്ത്രാലയവുമായി സഹകരിച്ച് “സൗദി അറേബ്യയിലെ സിമന്റ് ഡീകാർബണൈസേഷൻ – 2060-ലേക്കുള്ള വഴികൾ”
എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു.
രാജ്യത്തിന്റെ സുപ്രധാനമായ സിമൻറ് മേഖല അതിന്റെ സുസ്ഥിരതാ കാഴ്ചപ്പാടും കാർബൺ ന്യൂട്രാലിറ്റിയുടെ അഭിലാഷവും കൈവരിക്കുന്നതിന് സംഭാവന ചെയ്യുമെന്ന് ശില്പശാലയിൽ ഖനന വികസന ഡെപ്യൂട്ടി മന്ത്രി മുസാദ് അൽദാവൂദ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സൗദി അറേബ്യയിൽ ആസൂത്രണം ചെയ്തിരിക്കുന്നതോ നടപ്പാക്കുന്നതോ ആയ പ്രോജക്ടുകളുടെ വലുപ്പം കാരണം വരും വർഷങ്ങളിൽ സിമന്റിന്റെ ആവശ്യം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് സിമന്റ് വ്യവസായത്തിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് അടിയന്തര നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.