GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് 830 റിയാൽ മുതൽ ഉംറ പാക്കേജ്

വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് 830 റിയാൽ മുതൽ ഉംറ പാക്കേജ് ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ച നുസുക് പ്ലാറ്റ്‌ഫോം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈവിധ്യമാർന്ന പാക്കേജുകൾ തീർഥാടകർക്ക് ലഭ്യമാണ്. ഇക്കോണമി പാക്കേജുകളുടെ നിരക്കുകൾ 830 റിയാൽ (222 ഡോളർ) മുതലാണ് ആരംഭിക്കുന്നത്.

തീർഥാടകരുടെ സൗകര്യം കണക്കിലെടുത്തും സാമ്പത്തിക ഭാരം കുറക്കാൻ ശ്രമിച്ചുമാണ് കുറഞ്ഞ നിരക്കുകളിലുള്ള ഇക്കോണമി പാക്കേജുകൾ പുറത്തിറക്കിയിരിക്കുന്നത്. 830 റിയാലിന്റെ ഇക്കോണമി പാക്കേജിൽ വിസാ ഫീസും സമഗ്ര ഇൻഷുറൻസ് പോളിസി നിരക്കും അഞ്ചു രാത്രികൾ മക്കയിൽ താമസിക്കാനുള്ള നിരക്കുകളും അടങ്ങിയിരിക്കുന്നു. യാത്രാ ടിക്കറ്റുകൾ, ഭക്ഷണം, വ്യക്തിപരമായ ചെലവുകൾ എന്നിവ പാക്കേജിൽ ഉൾപ്പെടില്ല.

തീർഥാടകർക്കു നൽകുന്ന മറ്റു ഓപ്ഷനുകളുടെ ഭാഗമായി ഹറമൈൻ ട്രെയിൻ ലിങ്കും നുസുക് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ലിങ്കിന്റെ സേവനം പ്രയോജനപ്പെടുത്താൻ ഏറ്റവും പുതിയ വേർഷനിലേക്ക് നുസുക് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ് ചെയ്യണം. വിസയും ഉംറ, സിയാറത്ത് പെർമിറ്റുകളും അടക്കം ഉംറ തീർഥാടകർക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും നൽകുന്ന നുസുക് പ്ലാറ്റ്‌ഫോം ഈ മാസം പത്തിനാണ് ഹജ്, ഉംറ മന്ത്രാലയം ലോഞ്ച് ചെയ്തത്. പഴയ ഇഅ്തമർനാ ആപ്പ് പരിഷ്‌കരിച്ചാണ് നുസുക് പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!