റിയാദ്:പുതിയ സംവിധാനത്തിന് കീഴിൽ മന്ത്രാലയത്തിന്റെ സുരക്ഷാ പട്രോളിങ് ടീമുകൾ ഒരേ സമയം ട്രാഫിക്കും ക്രിമിനൽ ലംഘനങ്ങളും നിരീക്ഷിക്കുന്ന ഉയർന്ന കൃത്യതയുള്ള സാങ്കേതിക സംവിധാനങ്ങളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പദ്ധതിയുടെ ആദ്യഘട്ടം റിയാദ് മേഖലയിൽ ആരംഭിച്ചു.
അമിതവേഗത, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത് തുടങ്ങിയ ഗതാഗത ലംഘനങ്ങൾ പൂർണമായി നിരീക്ഷിക്കാൻ റഡാറും 360 ഡിഗ്രി ക്യാമറയും ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും പട്രോളിങ് വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.
റിയാദ് മേഖലയിൽ അതിന്റെ പ്രാരംഭ ഘട്ടത്തിൽ രണ്ട് സുരക്ഷാ വാഹനങ്ങൾ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കൽ തുടങ്ങി.
നിയമലംഘനങ്ങളിൽ ഏർപ്പെട്ട വാഹനങ്ങളെയോ സുരക്ഷാ അധികാരികൾ ആവശ്യപ്പെടുന്ന വാഹനങ്ങളെയോ നിരീക്ഷിക്കാൻ മുന്നിലും പിന്നിലുമായി രണ്ട് ക്യാമറകൾ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.