സൗദിയിലെ ഡ്രൈവർമാർ, ഗാർഹിക തൊഴിലാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ പെട്ട ഏതൊരു പൗരനും വിദേശിക്കും അടിയന്തിര സാഹചര്യത്തിലാണെങ്കിൽ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ചികിത്സയും ആരോഗ്യ പരിരക്ഷയും ലഭിക്കാൻ അവകാശമുണ്ടെന്ന് ഇൻഷുറൻസ് വിദഗ്ധനും കൺസൾട്ടന്റുമായ സുലൈമാൻ മുഹമ്മദ് ബിൻ മയൂഫ് സ്ഥിരീകരിച്ചു.
അവർ സുഖം പ്രാപിക്കുന്നതുവരെ എല്ലാ ചികിത്സകൾക്കും അടിയന്തര ചെലവുകൾക്കും, അല്ലെങ്കിൽ അവരെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനും ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുണഭോക്താക്കളെ സംരക്ഷിക്കുന്നതിലും അവരുടെ ആരോഗ്യം വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുൾപ്പെടെ നിരവധി മേഖലകൾ ഉൾപ്പെടുന്ന ആനുകൂല്യങ്ങൾ, കവറേജ് പരിധികൾ, ഇൻഷുറൻസ് ഡ്രഗ് ഗൈഡ് എന്നിവയുടെ ഗുണപരവും വ്യതിരിക്തവുമായ അപ്‌ഡേറ്റ് ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ അടുത്തിടെ നടത്തിയിട്ടുണ്ട്.
അതേ സമയം ഇൻഷുറൻസ് കവറേജിന്റെ വിപുലീകരണത്തിന്റെയും സമഗ്രതയുടെയും ഫലമായി തൊഴിൽദാതാക്കൾക്കുള്ള ഇൻഷുറൻസ് പ്രീമിയത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായും മുഹമ്മദ് ബിൻ മയൂഫ് അഭിപ്രായപ്പെട്ടു