റിയാദ്: വംശനാശം സംഭവിച്ച നൂറ്റാണ്ടുകൾക്ക് മുമ്പുള്ള അപൂർവ സമുദ്രജീവികളുടെ ഫോസിലുകൾ കണ്ടെത്തി. സഊദി ജിയോളജിക്കൽ സർവേക്ക് കീഴിൽ പുരാതന ജീവികളുടെ ഫോസിൽ പര്യവേക്ഷണത്തിനും പഠനത്തിനും നടത്തിയ പ്രവർത്തനങ്ങൾക്കിടയിലാണ് ഈ കണ്ടെത്തൽ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചില ഫോസിലുകൾക്ക് എട്ട് കോടി മുതൽ 1.6 കോടി വരെ വർഷം പഴക്കമുള്ളവയാണെന്നാണ് റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി മുതല്‍ ദുബാഅ്, ഉംലജ് എന്നീ ഗവർണറേറ്റുകൾക്കിടയിൽ ചെങ്കടൽ തീരത്ത് സഊദി ജിയോളജിക്കൽ സർവേ സംഘം നടത്തിയ പര്യവേക്ഷണത്തിനിടെയാണ് ഫോസിലുകൾ കണ്ടെത്തിയത്.
ചെങ്കടൽ വികസന പദ്ധതികളുടെ പരിധിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളായി ഭാവിയിൽ വികസിപ്പിക്കാൻ പോകുന്ന സ്ഥലങ്ങളാണിവ.
ഈ പ്രദേശങ്ങളിൽ ഫോസിൽ സൈറ്റുകൾ കണ്ടെത്തിയതിനാൽ ഇനിയും കൂടുതൽ ഫോസിലുകൾ ഉണ്ടാകുമെന്ന് നിഗമനത്തിലാണ് പര്യവേക്ഷണ സംഘം. കണ്ടെത്തിയ ഫോസിലുകളിൽ ചിലത് അവശിഷ്ടങ്ങളിൽ കുഴിച്ചിട്ടിരിക്കുന്ന സമുദ്ര ഉരഗങ്ങളുടേതാണ്. സ്രാവിന്റെ പല്ലുകൾ, മുതലയുടെ കശേരുക്കൾ, ആമയുടെ അസ്ഥികൂടങ്ങളുടെ ഭാഗങ്ങൾ എന്നിവയുമുണ്ട്.