GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

പറക്കും ബൈക്ക് നിർമ്മിക്കാനൊരുങ്ങി അബുദാബി

അബുദാബി: പറക്കും ബൈക്ക് നിർമ്മിക്കാനൊരുങ്ങി അബുദാബി.
ജപ്പാന്റെ ടുറിസിമോ എന്ന പറക്കും ബൈക്കാണ് അടുത്ത വർഷം അബുദാബിയിൽ നിർമിക്കുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6.71 കോടി രൂപ (30 ലക്ഷം ദിർഹം) വില വരുന്ന ബൈക്കാണിത്.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗമുള്ള ബൈക്കിൽ തുടർച്ചയായി 40 കി.മീ വരെ സഞ്ചരിക്കാം. ഒരു സീറ്റുള്ള പറക്കും ബൈക്കിന് 300 കിലോ ഭാരവും പരമാവധി 100 കിലോ വഹിക്കാനുള്ള ശേഷിയുമുണ്ട്

നിലവിൽ മാസത്തിൽ ജപ്പാനിൽ 5 ബൈക്കുകൾ വരെ നിർമിക്കുന്ന എയർവിൻസ് കമ്പനി അബുദാബി കമ്പനിയുമായി ചേർന്ന് കൂടുതൽ ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണെന്നു ഗ്ലോബൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് മാനേജർ യുമ ടേക്കനാക പറഞ്ഞു.

എന്നാൽ യുഎഇ കമ്പനിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ഭാവിയിൽ കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന ബൈക്ക് ഉണ്ടാക്കാനും പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!