ജിദ്ദ: അപകടസാധ്യതകൾ ഒഴിവാക്കാൻ പൗരന്മാരും വിദേശികളും റോഡിലെ നിർദ്ദിഷ്ട വേഗത പാലിക്കേണ്ടതിന്റെ ആവശ്യകത ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓർമ്മിപ്പിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വേഗ പരിധി കവിയുന്നത് മൂലം സംഭവിക്കുന്ന നാല് അപകടങ്ങളെക്കുറിച്ചും മുറൂർ ഓർമ്മപ്പെടുത്തി.
അപകട സമയത്തുണ്ടാകുന്ന കൂട്ടിയിടിയുടെ തീവ്രതയിലെ വർദ്ധനവ്, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടൽ എന്നിവ അമിത വേഗത കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകൾ ആണ്.
ഇവക്ക് പുറമെ അടിയന്തിര സാഹചര്യം ഉണ്ടായാൽ വാഹനം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും മറ്റു ഡ്രൈവർമാർ വരുത്തുന്ന തെറ്റുകളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ സാധിക്കാതെ വരികയും ചെയ്യുമെന്നും മുറൂർ മുന്നറിയിപ്പ്നൽകി.