ഈസ്റ്റേൺ പ്രൊവിൻസ് പബ്ലിക് ട്രാൻസ്പോർട്ട് ബസ് ട്രയൽ സർവീസ് ആരംഭിച്ചു
ദമാം: കിഴക്കൻ പ്രവിശ്യ മേയറൽറ്റി മേഖലയിൽ പൊതുഗതാഗത ബസ് സർവീസിന്റെ ട്രയൽ റൺ ആരംഭിച്ചു. സമീപഭാവിയിൽ ഔദ്യോഗിക സർവീസുകൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. ദമാം, അൽ-ഖോബാർ, ദഹ്റാൻ, ഖത്തീഫ് നഗരങ്ങൾക്കിടയിൽ പൊതുഗതാഗത ബസുകൾ സർവീസ് നടത്തും. പൂർണമായും സജ്ജീകരിച്ച 85 ആധുനിക ബസുകൾ പൊതുഗതാഗത സേവനത്തിനായി ഉപയോഗിക്കും. രാവിലെ 5:30 മുതൽ രാത്രി 11:30 വരെ 18 മണിക്കൂർ ദൈർഘ്യമുള്ള ഷെഡ്യൂൾ ചെയ്ത പ്രതിദിന യാത്രകളായിരിക്കും ഉണ്ടാകുക. ആകെ 400 കിലോമീറ്റർ ദൂരമുള്ള പ്രധാന ട്രാക്കുകളുമായി ബന്ധിപ്പിക്കുന്ന […]