GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തർ ലോകകപ്പ്: ദോഹയിലേക്കും തിരിച്ചും പ്രതിദിനം 38 സർവീസുകൾ വീതം നടത്തുമെന്ന് ‘ഫ്‌ളൈ അദീൽ’

ജിദ്ദ: ലോകകപ്പ് മത്സരം നേരിൽ കാണാൻ ആഗ്രഹിക്കുന്ന ആരാധകരെ
ദോഹയിലും തിരിച്ചും എത്തിക്കാൻ പ്രതിദിനം 38 സർവീസുകൾ വീതം നടത്തുമെന്ന് ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീൽ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി ടീമിന്റെ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലാണ് റിയാദ്, ജിദ്ദ, ദമാം എയർപോർട്ടുകളിൽ നിന്ന് ഫ്‌ളൈ അദീൽ പ്രതിദിനം 38 സർവീസുകൾ വീതം നടത്തുക. മത്സരം നടക്കുന്ന ദിവസം ദോഹയിൽ എത്തി കളി വീക്ഷിച്ച് അതേദിവസം തന്നെ സൗദിയിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്ന നിലയിലാണ് വിമാന സർവീസുകൾ നടത്തുന്നത്.

ജിദ്ദയിൽ നിന്ന് ആറും റിയാദിൽ നിന്ന് പതിനാറും ദമാമിൽ നിന്ന് പതിനാറും സർവീസുകൾ വീതമാണ് ദോഹയിലേക്ക് ഫ്‌ളൈ അദീൽ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!