GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദിയിലേക്ക് വിസ സൗജന്യം



ജിദ്ദ – ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം വീക്ഷിക്കാന്‍ എത്തുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ സൗജന്യ വിസകള്‍ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ഇന്നലെ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ലക്ഷക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദി സന്ദര്‍ശനത്തിന് അവസരമൊരുക്കുന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് നേടുന്നവര്‍ക്കാണ് സൗദി അറേബ്യ സൗജന്യ വിസകള്‍ അനുദിക്കുക. വിദേശ മന്ത്രാലയത്തിലെ ഇ-വിസ പ്ലാറ്റ്‌ഫോം വഴി ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഇ-സേവനങ്ങള്‍ക്കുള്ള മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രിസഭാ തീരുമാനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!