GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജി. സി. സി. രാജ്യങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റെയ്ൽവേ പദ്ധതിയുടെ നിർമാണം സജീവം

ഗൾഫ് റയിൽവേ:സൗദി അറേബ്യയും യു.എ.ഇയുമാണ് പ്രവർത്തനങ്ങളിൽ മുന്നിൽ. മറ്റു ഗൾഫ് രാജ്യങ്ങളും പദ്ധതിക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയിൽ ശൃംഖലാ പദ്ധതിയുടെ നിർമാണജോലികൾ വീണ്ടും സജീവം. സൗദി അറേബ്യയും യു.എ.ഇയുമാണ് പ്രവർത്തനങ്ങളിൽ മുന്നിൽ. മറ്റു ഗൾഫ് രാജ്യങ്ങളും പദ്ധതിക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഗൾഫ് റെയിൽവെ പദ്ധതി ചിലയിടങ്ങളിൽ അനിശ്ചിതത്വത്തിൽ ആയിരുന്നു. എന്നാൽ പദ്ധതി പ്രവർത്തനങ്ങൾ വീണ്ടും ഊർജിതമായതായി ജി.സി.സി നേതൃത്വം അറിയിച്ചു. സൗദി അറേബ്യക്കുള്ളിൽ ഇരുനൂറ് കിലോമീറ്റർ റെയിൽപ്പാതയുടെ നിർമാണം ഇതിനകം പൂർത്തിയായി.

പദ്ധതി നടപ്പാക്കാൻ എല്ലാ ഗൾഫ് രാജ്യങ്ങളും തങ്ങളുടേതായ നിലക്കുള്ള നടപടികൾ തുടരുകയാണെന്ന് ജി.സി.സി നേതൃത്വം അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ പുറത്തുവന്നു. യാത്രക്കു പുറമേ ചരക്കുകടത്തിലും വൻ മുന്നേറ്റം കുറിക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. അതാത് രാജ്യങ്ങൾ പദ്ധതിയുടെ നടത്തിപ്പിനായി സ്വദേശികളെ പരിശീലിപ്പിച്ചു വരികയാണ്. 15 ബില്യൻ ഡോളറാണ് റെയിൽവെ ശൃംഖലയുടെ ചെലവ് കണക്കാക്കുന്നത്. ജി.സി.സി രാജ്യങ്ങളുടെ പൊതുവായ പുരോഗതിക്ക് റെയിൽവെ ശൃംഖല ഏറെ ഗുണം ചെയ്യും.

കുവൈത്ത് സിറ്റി, ദമ്മാം, അബൂദബി, അൽഐൻ, ഒമാൻ, ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിപുലമായ റെയിൽ ശൃംഖലയാണ് ജി.സി.സി വിഭാവന ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!