മക്ക ഹറം വികസന പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ അറിയിച്ചു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിർമ്മാണ പദ്ധതിയാണിതെന്നും ചെലവ് 200 ബില്യൺ റിയാൽ കവിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിന് പുണ്യസ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലും സംഘാടനത്തിലും സമൂലമായ വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ ഉംറ വിസ ലഭിക്കാനുള്ള നുസുക് പ്ലാറ്റ്ഫോമും തീർഥാടകരുടെ യാത്ര സുഗമമാക്കുന്ന ഹറമൈൻ റെയിൽ വേയും മന്ത്രി സൂചിപ്പിച്ചു.
ഈജിപ്തിൽ നിന്നുള്ള തീർഥാടകരെ എല്ലാ വിധ ആരോഗ്യ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ഡോ: തൗഫീഖ് റബീഅ വ്യക്തമാക്കി