ജിദ്ദ: മക്ക ഹറമിലെത്തുന്ന പ്രായമായവർക്ക് വിവിധ സേവനങ്ങൾ നൽകാൻ ‘തൗഖീർ’ എന്നപേരിൽ പദ്ധതി ആരംഭിച്ചു.
ഇരുഹറം കാര്യാലയത്തിനുകീഴിലെ സാമൂഹിക, സന്നദ്ധ, മാനുഷിക സേവനങ്ങൾക്കായുള്ള വകുപ്പാണ് പ്രായമായവരെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി ആരംഭിച്ചത്. വിവിധ പരിപാടികളും സേവനങ്ങളും പദ്ധതിയിലുൾപ്പെടുന്നു. പ്രായമായവരുടെ ഉംറ കർമങ്ങൾ സുഗമമാക്കുകയും അവർക്ക് അനുഭവം സമ്പന്നമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹറമിലെത്തുന്നവർക്ക് മികച്ച സാമൂഹിക, സന്നദ്ധ, മാനുഷിക സേവനങ്ങൾ നൽകാൻ കാര്യാലയം അതിശ്രദ്ധയും പരിഗണനയും കാണിക്കുന്നുണ്ടെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.