റിയാദ്: വൈദ്യുത അപകടങ്ങൾക്ക് കാരണമായേക്കാവുന്നതും ശ്രദ്ധിക്കേണ്ടതുമായ വിവിധ കാര്യങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അവലോകനം ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇലക്ട്രിക്കൽ ഗ്രൗണ്ടിംഗ് ഇല്ലാത്തതും ഓട്ടോമാറ്റിക് സർക്യൂട്ട് ബ്രേക്കറുകൾ സ്ഥാപിക്കാത്തതും തെറ്റായ കണക്ഷനുകളുടെ ഉപയോഗവുമാണ് ഷോട്ട്സർക്യൂട്ടിന്റെ പ്രധാന കാരണങ്ങളിളിൽ ചിലതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വിശദീകരിച്ചു.
അമിത വൈദ്യുത ലോഡും ഇലക്ട്രിക്കൽ വയറുകളിലെ ജോയിന്റുകളിലെ ലൂസ് കണക്ഷനുമാണ് മറ്റു ചില കാരണങ്ങളെന്നും സിവിൽ ഡിഫൻസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.