ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ

യുഎഇയിലെ പുതിയ വിസ നിബന്ധനകളും ഏകദേശ തുകയും അറിയാം

യുഎഇയിലെ വിസ പരിഷ്കരങ്ങൾ പ്രാബല്യത്തില്‍ എത്തിയതോടെ അപേക്ഷരകരുടെ എണ്ണം കൂടുന്നു. സന്ദര്‍ശകരേേയും വിഗദ്ദ്ധരേയും ലക്ഷ്യമിട്ട് നടപ്പാക്കിയ പരിഷ്കാരങ്ങൾ ഫലം കാണുന്നെന്നാണ് ആദ്യ ദിനങ്ങളിലെ റിപ്പോര്‍ട്ട്. നിരവധിപ്പേരാണ് പുതിയ മാനദണ്ഡപ്രകാരമുളള വിസയക്കായി അപേക്ഷകൾ സമര്‍പ്പിക്കുന്നത്.

Click here to join our WHATSAPP GROUP

മാനദണ്ഡങ്ങളില്‍ ഇളവ് വന്നതിനൊപ്പം വിസ ഫീസിലും ആനുപാതിക ആനുകൂല്യം നടപ്പിലാക്കിയത് ദുബായ് പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുക്കുന്നവരെ ആകര്‍ഷിച്ചു. ചുരുങ്ങിയ ചിലവിലും ലളിതമായ വ്യവസ്ഥയിലും വിസകൾ സ്വന്തമാക്കാനാണ് അവസരം ഒരുങ്ങിയിരിക്കുന്നത്.

ഐ‌സി‌പി, ജി‌ഡി‌ആർ‌എഫ്‌എ വെബ്‌സൈറ്റുകളിൽ നിന്നും ഏജന്‍സികളില്‍ നിന്നും ക്രോഡീകരിച്ച വിവരങ്ങൾ അനുസരിച്ച് പ്രധാന വിസകളും വിസയ്ക്കായി ചിവവാക്കേണ്ടി വരുന്ന ഏകദേശ തുകയെപ്പറ്റിയും അറിയാം.

ഗ്രീന്‍ വിസ – 3,175 ദിര്‍ഹം

വിദഗ്ദ്ധ ജീവനക്കാർ, ഫ്രീലാൻസർമാർ, നിക്ഷേപകർ എന്നിവരെ ലക്ഷ്യമിട്ട് അഞ്ച് വർഷ കാലാവധിയുളള ഗ്രീന്‍ വിസയാണ് ഇതില്‍ പ്രധാനം. സ്വയം സ്‌പോൺസർ ചെയ്യുന്ന വിസയില്‍ പങ്കാളി, മക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരെ സ്പോൺസർ ചെയ്യാനും കഴിയും. മെഡിക്കൽ പരിശോധന, വിസ, എമിറേറ്റ്സ് ഐഡി ഫീസ് എന്നിവ ഉൾപ്പടെ ആകെ ചിലവ് 3,175 ദിർഹം മാത്രമാണ് ഉണ്ടാവുക.

ഫ്രീലാൻസർമാർക്ക് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. കുറഞ്ഞ പ്രതിമാസ ശമ്പളം 15,000 ദിര്‍ഹം വേണമെന്നും വ്യവസ്ഥയുണ്ട്.

തൊഴിൽ അന്വേഷണ വിസ- 1495 ദിര്‍ഹം

ഒറ്റത്തവണ പ്രവേശനമുള്ള തൊ‍ഴിലന്വേഷണ വിസ യുവ പ്രതിഭകളെയും വിദഗ്ധരായ ജീവനക്കാരേയും ലക്ഷ്യമിട്ടുള്ളതാണ്. രണ്ട് മാസം മുതല്‍ നാല് മാസം വരെ കാലാവധിയുളള വിസകൾ സ്വന്തമാക്കാം. ലോകത്തിലെ 500 സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദധാരികൾക്ക് അനുമതി ലഭിക്കും.

60 ദിവസത്തേക്ക് 1,495 ദിർഹവും 90 ദിവസ വിസയ്ക്ക് 1,655 ദിര്‍ഹവും ഈടാക്കും 120 ദിവസം കാലാവധിയുളള വിസയ്ക്ക് 1,815 ദിര്‍ഹമാണ് മുടക്കേണ്ടി വരിക.

ബിസിനസ് എൻട്രി വിസ

60 മുതല്‍ 120 ദിവസത്തേക്ക് ലഭ്യമാകുന്ന സിംഗിൾ എൻട്രി വിസ ബിസിനസ് വിസയ്ക്കും പ്രിയം ഏറെ. സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ലാതെ വിസ ലഭ്യമാകും. യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങൾ ഉപയോഗപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ബിസിനസ് എന്‍ട്രി വിസ. 1495 മുതല്‍ 1815 ദിര്‍ഹം വരെയാണ് മുടക്കേണ്ടി വരിക.

മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ- 650 ദിര്‍ഹം

അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ സ്വന്തമാക്കുന്നവര്‍ക്ക് തുടര്‍ച്ചയായി 90 ദിവസം വരെ യുഎഇയിൽ താമസിക്കാനാകും. ആവശ്യമെങ്കില്‍ അധിക ദിവസങ്ങളിലേക്ക് നീട്ടുകയും ചെയ്യാം. എന്നാല്‍ മുഴുവൻ താമസ കാലയളവ് ഒരു വർഷം 180 ദിവസത്തിൽ കൂടരുതെന്നാണ് വ്യവസ്ഥ. അതേസമയം വിസ ലഭ്യമാകാന്‍ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പുള്ള ആറ് മാസ കാലയളവിൽ 4,000 ഡോളറോ തതുല്യ തുകയ്ക്കുളള ബാങ്ക് ബാലൻസൊ തെളിവ് ഹാജരാക്കേണ്ടിവരും. ഇൻഷുറൻസ് ഇല്ലാതെ 650 ദിര്‍ഹമാണ് ഈടാക്കുന്നത്.

ഗോൾഡൻ വിസ – 4,625 ദിര്‍ഹം

വിദഗ്ധരായ പ്രൊഫഷണലുകൾക്കും നിക്ഷേപകര്‍ക്കുമാണ് പത്ത് വര്‍ഷ കാലാവധിയുളള ഗോൾഡന്‍ വിസ ലഭ്യമാവുക. ഗോൾഡന്‍ വിസയ്ക്ക് ആവശ്യമായ കുറഞ്ഞ പ്രതിമാസ ശമ്പളം 50,000 ദിർഹത്തിൽ നിന്ന് 30,000 ദിർഹമായി കുറച്ചിട്ടുണ്ട്.

അതേസമയം നിക്ഷേപകരാണെങ്കില്‍ കുറഞ്ഞത് 2 ദശലക്ഷം ദിർഹം മൂല്യമുള്ള നിക്ഷേപത്തിന്റെ രേഖകൾ ഹാജരാക്കണം. ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് താമസിക്കുന്നതിനും വിലക്കില്ല. മെഡിക്കല്‍ പരിശോധന ഉൾപ്പടെ ഏകദേശ ചിലവ് 4,625 ദിര്‍ഹത്തിലെത്തും.

താമസ തിരിച്ചറിയല്‍ വിഭാഗത്തിന്റേയും തുറമുഖ കസ്റ്റംസ് വിഭാഗത്തിന്‍റേയും മേല്‍നോട്ടത്തില്‍ ടൂറിസ്റ്റുകൾ, തൊഴിലന്വേഷകർ, ഗോൾഡൻ ആൻഡ് ഗ്രീൻ റെസിഡൻസികൾ, ട്രക്ക് ഡ്രൈവർമാർക്കുള്ള കര, തുറമുഖ എൻട്രി പെർമിറ്റുകൾ എന്നിങ്ങനെ പതിനഞ്ചിലധികം വിസകളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!