കുവെെറ്റ് : കുവെെറ്റിലെ പ്രവാസികളുടെ ശരാശരി ശമ്പളത്തില്‍ വർധനവ്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് വർധനവ് കാണുന്നത്.
Click here to join our WHATSAPP GROUP
അഞ്ച് ദിനാറിന്റെ (1300ല്‍ അധികം ഇന്ത്യന്‍ രൂപ) യുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലെ കണക്കുകള്‍ പ്രകാരം 338 ദിനാറായിരുന്നു (ഏകദേശം 88,900 ഇന്ത്യന്‍ രൂപ) ഒരോ പ്രവാസിയുടേയും ശരാശരി ശമ്പളം എന്നാൽ ഈ വർഷത്തെ കണക്കുക പ്രകാരം അത് കൂടുതൽ ആണ്. ഈ വർഷം ജൂണിൽ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടു. അതിൽ 343 ദിനാറായി (ഏകദേശം 90,200 ഇന്ത്യന്‍ രൂപ) ആയി മാറിയിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന സ്വദേശികളുടെ ശമ്പളത്തിലും വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ആണ് ഇക്കാര്യം മനസിലാക്കുന്നത്. 22 ദിനാറിന്റെ വര്‍ദ്ധനവാണ് സ്വദേശികളുടെ ശമ്പളത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ 1491 ദിനാറായിരുന്നു ഒരു സ്വദേശിയുടെ ശമ്പളം എങ്കിൽ ഈ വര്‍ഷം ജൂണിലെ കണക്കുകൾ പറയുന്നത് 1513 ദിനാറായി അത് വർധിച്ചു എന്നാണ്. അതേസമയം, സർക്കാർ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി ശമ്പളം 1555 ദിനാറില്‍ നിന്ന് 1539 ദിനാറായി ഉയർന്നിട്ടുണ്ട്.