സൗദി: എംബസിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസിൽ സൗദിയിൽ നാല് പേര്‍ക്ക് ശിക്ഷ.
Click here to join our WHATSAPP GROUP
സൗദി എംബസിയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയാണ് ഇവർ സ്വത്ത് തട്ടിയെടുത്തത്. കൃത്രിമമായി തയ്യാറാക്കിയ രേഖകള്‍ ഉപയോഗിച്ചാണ് ഇവർ സ്വത്ത് തട്ടിയെടുത്തത്. നാല് സൗദി പൗരന്മാരാണ് കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. രേഖകൾ എല്ലാം കൃത്രിമമായി ഉണ്ടാക്കി. ഇത് കണ്ടെത്തിയതോടെയാണ് ഇവരെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കിയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
20 വര്‍ഷത്തെ ജയില്‍ ശിക്ഷയും, നാല് ലക്ഷം സൗദി റിയാല്‍ പിഴയും ആണ് പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇവർ വ്യാജ രേഖകൾ ചമച്ച് തട്ടിയെടുത്ത സ്വത്തുക്കൾ എല്ലാം തിരിച്ച് നൽകാൻ കോടതി ഉത്തവിട്ടു. ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കുന്നത് സൗദിയിൽ വലിയ കുറ്റമാണ്. ശക്തമായ നിയമനടപടികൾ ആണ് സൗദി ഇക്കാര്യത്തിൽ സ്വീകരിച്ച് വരുന്നത്. ഇലക്ട്രോണിക് ഡോക്യുമെന്റുകൾ, സീലുകൾ, ഒപ്പുകൾ, എത്തിവയിൽ കൃത്രിമങ്ങൾ കാണിച്ചാൽ ശക്തമായ നിയമ നടപടികൾ ആയിരിക്കും ഉണ്ടായിരിക്കുക.