ജിദ്ദ: സന്ദർശകരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന കാര്യം കണക്കിലെടുത്ത് ബോട്ട് ജെട്ടി ജിദ്ദ നഗരസഭ പൊളിച്ചുനീക്കി
Click here to join our WHATSAPP GROUP
നിക്ഷേപകൻ വ്യവസ്ഥകൾ പാലിക്കാത്തതിനാണ് സൗത്ത് അബ്ഹുറിലെ അൽഅന്ദലുസ് ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും ജിദ്ദ നഗരസഭ പൊളിച്ചുനീക്കിയത്.
ബന്ധപ്പെട്ട വകുപ്പുകൾ ബോട്ട് ജെട്ടിയിൽ നടത്തിയ സാങ്കേതിക പരിശോധനാ പ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജെട്ടി പൊളിച്ചുനീക്കിയത്. ഇതിനു മുന്നോടിയായി നിക്ഷേപകനുമായി ഒപ്പുവെച്ച കരാർ നഗരസഭ റദ്ദാക്കിയിരുന്നു.