GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്കയിൽ ചേരി വികസന പ്രദേശത്ത് കെട്ടിടം തകർന്നു വീണു തൊഴിലാളിക്ക് പരിക്ക്

മക്ക: മക്കയിലെ ചേരി വികസന പദ്ധതിയിലെ പ്രദേശത്ത് കെട്ടിടം തകർന്നു വീണു. വികസന പ്രദേശത്ത് കെട്ടിടം പൊളിക്കലിനിടെയും നീക്കം ചെയ്യലിനിടെയുമാണ് ഒരു കെട്ടിടം തകർന്നു വീണത്. സംഭവത്തിന്റെ വിശദീകരണം മക്കയിലെ ചേരി വികസന പദ്ധതി അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്.

Click here to join our WHATSAPP GROUP

തിങ്കളാഴ്‌ച, പദ്ധതിയിലെ ഒരു കെട്ടിടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അധികൃതർ വിശദീകരണം നൽകിയത്.

കെട്ടിടം തകർന്നതിന്റെ ഫലമായി ഒരു തൊഴിലാളിക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളിക്ക് ആവശ്യമായ ചികിത്സ നൽകിയെന്ന് അധികൃതർ വെളിപ്പെടുത്തി.

നീക്കം ചെയ്യൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഈ ഭാഗം അടച്ചിട്ടിരിക്കുകയാണെന്നും, സുരക്ഷാ നടപടിക്രമങ്ങൾ നടപ്പിലാക്കാൻ ഉത്തരവാദിത്തമുള്ള ഔദ്യോഗിക അധികാരികൾക്ക് പുറമെ ബന്ധപ്പെട്ട അധികാരികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ചേരി വികസന പ്രദേശത്തെ ഒരു കെട്ടിടത്തിന് വിള്ളൽ വീഴുകയും തകരുകയും ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. നിരവധി ആളുകൾ സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കുന്നതായും വീഡിയോയിൽകാണപ്പെട്ടതായി പ്രാദേശിക ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!