ഉത്തരം: സൗദിയിലെ തൊഴിൽ നിയമ പ്രകാരം 90 ദിവസം പരിശീലന കാലാവധിയാണ്. ഇതിനിടെ തൊഴിലാളിക്ക് ജോലി ഇഷ്ടപ്പെട്ടില്ലെങ്കിലും സ്‌പോൺസർക്ക് തൊഴിലാളിയുടെ ജോലി ഇഷ്ടപ്പെട്ടില്ലെങ്കിലും കരാർ റദ്ദാക്കാം. പരിശീലന കാലാവധിയിൽ ഇരു പാർട്ടികൾക്കും പരസ്പരം സംതൃപ്തി കൈവന്നുവെങ്കിൽ മാത്രെമ കരാർ പ്രാബല്യത്തിലാവൂ. 90 ദിവസം കഴിഞ്ഞും സ്‌പോൺസർ ഇഖാമ ഇഷ്യു ചെയ്തില്ലെങ്കിൽ പിന്നീട് ഇഖാമ എടുക്കും നേരം സ്‌പോൺസർ പിഴയായി 500 റിയാൽ നൽകേണ്ടി വരും. തൊഴിലാളിയുടെ മേൽ പിഴ ചുമത്തപ്പെടില്ല.Whatsapp link