GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം സ്‌പോൺസർഷിപ് മാറാൻ സാധിക്കുമോ?


ചോദ്യം: ഫൈനൽ എക്‌സിറ്റ് അടിച്ചശേഷം സ്‌പോൺസർഷിപ് മാറാൻ സാധിക്കുമോ?

ഉത്തരം: സൗദി ഇമിഗ്രേഷൻ നിയമ പ്രകാരം ഫൈനൽ എക്‌സിറ്റ് അടിച്ച ശേഷം 60 ദിവസം കൂടി രാജ്യത്തു തങ്ങാം. അതിനുള്ളിൽ രാജ്യം വിടണമെന്നാണ് നിയമം. ഇനി 60 ദിവസത്തിനുള്ളിൽ പോകാതിരിക്കുകയും ഫൈനൽ എക്‌സിറ്റ് റദ്ദാക്കുകയും ചെയ്യാതിരുന്നാൽ ആയിരം റിയാൽ പിഴ നൽകേണ്ടിവരും. 60 ദിവസത്തിനുള്ളിലാണെങ്കിൽ സ്‌പോൺസർക്ക് അദ്ദേഹത്തിന്റെ അബ്ശിർ അല്ലെങ്കിൽ മുഖീം അക്കൗണ്ട് വഴി എക്‌സിറ്റ് റദ്ദാക്കാം. അപ്പോൾ പിഴ നൽകേണ്ടതില്ല. പക്ഷെ ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കണം. ഇഖാമയുടെ കാലാവധി കഴിഞ്ഞതാണെങ്കിൽ ആദ്യം ഇഖാമ പുതുക്കണം. അതിനു ശേഷമേ ഫൈനൽ എക്‌സിറ്റ് റദ്ദാക്കാനാകൂ. ഇഖാമയുടെ കാലാവധി കഴിഞ്ഞതാണെങ്കിൽ ആദ്യം കാലാവധി കഴിഞ്ഞതിനുള്ള പിഴ 500 റിയാലും ഫൈനൽ എക്‌സിറ്റിൽ അനുവദിക്കപ്പെട്ട ദിവസത്തിനു ശേഷമാണ് റദ്ദാക്കുന്നതെങ്കിൽ അതിന്റെ പിഴയായ ആയിരം റിയാലും അടക്കണം. കാലാവധി കഴിഞ്ഞ ഇഖാമയാണെങ്കിൽ അതു പുതുക്കി ഫൈനൽ എക്‌സിറ്റ് റദ്ദാക്കിയ ശേഷം പുതിയ സ്‌പോൺസറുടെ കീഴിലേക്ക് മാറാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!