റിയാദ്: സഊദി കാപ്പിയുടെ പ്രതിദിന ഉപഭോഗം 15 കപ്പിൽ കൂടരുതെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുതിർന്നവർക്ക്
(എസ്എഫ്ഡിഎ) മുന്നറിയിപ്പ് നൽകി.
ഒരു കപ്പ് സൗദി കാപ്പിയിൽ 26 കഫീൻ അടങ്ങിയിട്ടുണ്ടെന്നും പ്രതിദിന ഉപഭോഗ നിരക്ക് 400 മില്ലിഗ്രാമിൽ കൂടാൻ പാടില്ലെന്നുമാണ് നിഗമനം.
അതോറിറ്റിയിലെ ദേശീയ പോഷകാഹാര സമിതിയുടെ ശാസ്ത്രീയ തെളിവുകളുടെ അവലോകനങ്ങൾ അനുസരിച്ചാണ് അതോറിറ്റി പ്രസ്താവന.
കാപ്പിയും അതിന്റെ ഘടകങ്ങളായ ഏലം, ഗ്രാമ്പൂ, കുങ്കുമപ്പൂവ്, ഇഞ്ചി എന്നിവ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ വായു കടക്കാത്ത പാത്രത്തിലോ സെറാമിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടോ ഉണ്ടാക്കിയ പാത്രത്തിലോ സൂക്ഷിക്കണമെന്നും എസ്എഫ്ഡിഎ ശുപാർശ ചെയ്തു.
കൂടാതെ കാപ്പി ഫംഗസുകളുടെ വളർച്ച ഒഴിവാക്കാൻ ഉണങ്ങിയ സ്ഥലത്തോ ഫ്രീസറിലോ സൂക്ഷിക്കണം.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള രോഗികളോട് കഫീന്റെ ഉയർന്ന ഉള്ളടക്കമുള്ള ഉൽപ്പന്നങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്താനും പ്രതിദിനം അതിന്റെ അളവ് (200 മില്ലിഗ്രാം) കവിയരുതെന്നും അതോറിറ്റി നിർദ്ദേശിച്ചു.