ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍ 98 പെട്രോളിന് ഒക്ടോബര്‍ മാസത്തില്‍ 3.03 ദിര്‍ഹമായിരിക്കും വില. സെപ്തംബറില്‍ ഇത് 3.41 ദിര്‍ഹമായിരുന്നു
സ്‍പെഷ്യല്‍ 95 പെട്രോളിന്റെ വില 3.30 ദിര്‍ഹത്തില്‍ നിന്നും 2.92 ദിര്‍ഹമാക്കിയിട്ടുണ്ട്. ഇ-പ്ലസ് പെട്രോളിന് 2.85 ദിര്‍ഹമായിരിക്കും ഇനി നല്‍കേണ്ടത്. കഴിഞ്ഞ മാസം ഇത് 3.22 ദിര്‍ഹമായിരുന്നു. രാജ്യത്തെ ഡീസല്‍ വിലയും കുറഞ്ഞു. സെപ്തംബറില്‍ 3.87 ദിര്‍ഹമായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്റെ വിലയെങ്കില്‍ ഇനി 3.76 ദിര്‍ഹം നല്‍കിയാല്‍ മതിയാകും.
2015 ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 2020ല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാര്‍ച്ച് മാസമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.

 

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
NEWS - ഗൾഫ് വാർത്തകൾ

പുതിയ തൊഴിൽ വിസയിൽ വന്നിട്ട് രണ്ടുമാസം പിന്നിട്ടു. ഇതുവരെ ഇഖാമ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഫൈൻ വരാൻ ഇടയുണ്ടോ?

ഉത്തരം: സൗദിയിലെ തൊഴിൽ നിയമ പ്രകാരം 90 ദിവസം പരിശീലന കാലാവധിയാണ്. ഇതിനിടെ തൊഴിലാളിക്ക് ജോലി ഇഷ്ടപ്പെട്ടില്ലെങ്കിലും സ്‌പോൺസർക്ക് തൊഴിലാളിയുടെ ജോലി ഇഷ്ടപ്പെട്ടില്ലെങ്കിലും കരാർ റദ്ദാക്കാം. പരിശീലന
error: Content is protected !!