വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും
റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ കവിഞ്ഞാലും, വാണിജ്യ ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 5000 റിയാൽ കവിഞ്ഞാലും ജല കണക്ഷൻ വിഛേദിക്കാൻ സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ വാട്ടർ റെഗുലേറ്റർ തയാറാക്കിയ പുതിയ മാർഗനിർദേശത്തിലാണ് അനുശാസിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് വാണിംഗ് നോട്ടീസ് നൽകിയ ശേഷമാണ് കണക്ഷൻ വിഛേദിക്കുക.തുടർച്ചയായി നാലു ബില്ലുകൾ […]