സൗദിയിൽ വി.എഫ്.എസ് സേവനങ്ങൾ ജൂൺ 30 വരെ മാത്രം, വിസ സേവനങ്ങള്‍ക്ക് പുതിയ ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സി
ജിദ്ദ: ഇന്ത്യന്‍ എംബസി / കോണ്‍സുലേറ്റ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങളുടെ പുതിയ കരാര്‍ അലങ്കിത് അസൈന്‍സ്‌മെന്റ്‌സ് എന്ന ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിക്ക് ലഭിച്ചു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇന്നലെ നടന്ന ഓപ്പണ്‍ ടെണ്ടറില്‍ ഏറ്റവും കുറവ് തുക (എല്‍. വണ്‍ ബിഡ്ഡര്‍) അവതരിപ്പിച്ച അലങ്കിത് അസൈന്‍മെന്റ്‌സ് ലിമിറ്റഡിനാണ് പുതിയ കരാര്‍ ലഭിച്ചത്. ഇതോടെ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി സൗദിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ (വിവിധ രാജ്യങ്ങളിലേക്കുള്‍പ്പെടെ) സേവനങ്ങളുടെ പുറംകരാര്‍ ഏറ്റെടുത്ത വി.എഫ്.എസ് ഗ്ലോബലിന്റെ പ്രവര്‍ത്തനത്തിനു […]