പ്രവാസികൾ വീണ്ടും ആശങ്കയിൽ കുത്തനെ ഉയർന്ന് വിമാന യാത്ര നിരക്ക്
പ്രവാസികളെ വെട്ടിലാക്കി വീണ്ടും കുത്തനെ ഉയർന്നിരിക്കുകയാണ് വിമാന നിരക്ക്. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് പോകാൻ അഞ്ചുമുതൽ പത്തിരട്ടി വരെ അധിക തുക നൽകേണ്ട അവസ്ഥയാണ് ഇപ്പോൾ. അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നത് മുന്നിൽ കണ്ട് വിമാന നിരക്ക് മുമ്പ് ഉയർത്തിയിരുന്നു. എന്നാൽ ഇതിനുപുറമെ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ആദ്യ വാരം വരെ പരമാവധി ടിക്കറ്റ് നിരക്ക് വീണ്ടും ഉയർത്തിയിരിക്കുകയാണ്. 27ന് കണ്ണൂരിൽ നിന്നും ദുബൈ വരെ പോകുന്ന ഒരാൾക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റിന് […]