ഗാസ യുദ്ധം അവസാനിപ്പിക്കാനും മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനും സൗദി അറേബ്യയും അമേരിക്കയും ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍
റിയാദ്: ഗാസ യുദ്ധം അവസാനിപ്പിക്കാനും മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാനും സൗദി അറേബ്യയും അമേരിക്കയും ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ അറിയിച്ചു. എത്രയും വേഗം വെടിനിര്‍ത്തല്‍ കരാറില്‍ എത്തിച്ചേണമെന്ന് ഗള്‍ഫ്-അമേരിക്ക ഉച്ചകോടി സമാപിച്ച ശേഷം റിയാദില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വിദേശ മന്ത്രി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചില്ലെങ്കില്‍ ഗാസയിലേക്ക് സഹായം എത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. അമേരിക്കന്‍ ബന്ദിയെ മോചിപ്പിച്ചത് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന് അടിസ്ഥാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ ഗാസയിലേക്ക് മാനുഷിക സഹായം […]














