യുവതികൾക്കു നേരെ ലൈംഗികാതിക്രമം; വിദേശി അറസ്റ്റിൽ
ജിദ്ദ– യുവതികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന അഫ്ഗാൻ സ്വദേശി സാഹിദ് ഖാൻ സുഹൈർ ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.














