ഗള്ഫ് രാജ്യങ്ങള്ക്ക് ഇന്ത്യയില് 600 കോടി ഡോളറിന്റെ നിക്ഷേപങ്ങള്, ഗൾഫിൽ 90 ലക്ഷം ഇന്ത്യക്കാർ
റിയാദ് – ഗള്ഫ് രാജ്യങ്ങളില് ജോലി ചെയ്യുന്ന 90 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര് മേഖലാ രാജ്യങ്ങളുടെ അഭിവൃദ്ധിയിലും സാമ്പത്തിക പുരോഗതിയിലും പങ്ക് വഹിക്കുന്നതായി ഇന്ത്യന് വിദേശ മന്ത്രി എസ്. ജയ്ശങ്കര് പറഞ്ഞു. റിയാദില് ജി.സി.സി ആസ്ഥാനത്ത് ചേര്ന്ന ഗള്ഫ്-ഇന്ത്യ സ്ട്രാറ്റജിക് ഡയലോഗിന്റെ പ്രഥമ മന്ത്രിതല യോഗത്തില് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ഗള്ഫ്, ഇന്ത്യ ബന്ധം വിവിധ മേഖലകളില് വേരൂന്നിയതാണ്. ഗള്ഫ് രാജ്യങ്ങളുമായി വ്യത്യസ്ത മേഖലകളില് പങ്കാളിത്തം സൃഷ്ടിക്കാന് ഇന്ത്യ പ്രവര്ത്തിക്കുന്നു. ഉഭയകക്ഷി ബന്ധങ്ങള് കാലക്രമേണ സാങ്കേതികവിദ്യ, പ്രതിരോധം, […]