സൗദിയിൽ കൊമേഴ്സ്യല് രജിസ്ട്രേഷന് സേവനങ്ങള് ഏഴു ദിവസത്തേക്ക് നിര്ത്തിവെക്കുന്നു
ജിദ്ദ – കൊമേഴ്സ്യല് രജിസ്ട്രേഷന് നിയമവും ട്രേഡ് നെയിം നിയമവുമായും ബന്ധപ്പെട്ട സേവനങ്ങള് മാര്ച്ച് 27 മുതല് ഏപ്രില് മൂന്നു വരെ താല്ക്കാലികമായി നിര്ത്തിവെക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. പരിഷ്കരിച്ച കൊമേഴ്സ്യല് രജിസ്ട്രേഷന്, ട്രേഡ് നെയിം നിയമങ്ങളെ അടിസ്ഥാനമാക്കി ഡാറ്റാ ബേസുകളും നടപടിക്രമങ്ങളും സേവനങ്ങളും പരിഷ്കരിക്കാനാണ് സേവനങ്ങൾ നിർത്തിവെക്കുന്നത്. പുതിയ കൊമേഴ്സ്യല് രജിസ്ട്രേഷനുകള് ഇഷ്യു ചെയ്യല്, കൊമേഴ്സ്യല് രജിസ്ട്രേഷനുകളില് തിരുത്തലുകള് വരുത്തല്, കൊമേഴ്സ്യല് രജിസ്ട്രേഷനുകള് പുതുക്കല്, കൊമേഴ്സ്യല് രജിസ്ട്രേഷനുകള് റദ്ദാക്കല്, കൊമേഴ്സ്യല് രജിസ്ട്രേഷനുകളുടെ ഉടമസ്ഥാവകാശം മാറ്റല്, കമ്പനികള് […]