സൗദിയിൽ ചൊവ്വാഴ്ചവരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യത
റിയാദ്: സൗദി അറേബ്യയില് ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത പ്രവചിപ്പിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സൗദി സിവില് ഡിഫന്സ് ജനറല് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ വിവിധ മേഖലകളെ ബാധിക്കുന്ന പ്രതികൂല കാലാവസ്ഥ ചൊവ്വാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര് അറിയിച്ചു. ശക്തമായ മഴയ്ക്കൊപ്പം ചുഴലിക്കാറ്റ് അടിച്ചു വീശാനുള്ള സാധ്യതയുമുണ്ട്. മക്ക, തായിഫ്, മെയ്സാന്, അദം, അല് അര്ദിയാത്ത് എന്നിവയുള്പ്പെടെയുള്ള പ്രദേശങ്ങളെ ബാധിക്കുന്ന കനത്ത മഴയ്ക്കും ആലിപ്പഴ വര്ഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില് […]