ജാഗ്രത; യു.എ.ഇയിൽ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം
ദുബൈ– യു.എ.ഇയിലെ ചില പ്രധാന സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശുന്നതിനാൽ കാഴ്ചപരിധി കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. റാസൽഖൈമ ഇന്റർനാഷണൽ എയർപോർട്ട്, ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ കാഴ്ചപരിധി 2 കിലോമീറ്ററിൽ താഴെയായി പോകാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി. മുന്നറിയിപ്പ് ഇന്ന് വൈകുന്നേരം 5 മണി വരെ തുടരും. 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കിഴക്കൻ കാറ്റ് കടൽ പ്രക്ഷോഭത്തിനും സാധ്യതയുണ്ട്. 6 അടി വരെ ഉയരമുള്ള തിരകൾക്കും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. […]














