ഹജ് സംഘാടനം സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക ഗവർണർ
മിന – ഹജ് സംഘാടനം സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ അറിയിച്ചു. ‘എല്ലാം ഭംഗിയായി പൂര്‍ത്തിയായതില്‍ സര്‍വശക്തന് സ്തുതി, പ്രയാസരഹിതമായും സമാധാനത്തോടെയും സുരക്ഷിതമായും ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് സാധിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താലും, സൗദി ഭരണാധികാരികള്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന സേവനങ്ങളുടെയും മുന്തിയ പരിചരണങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമായാണിത്. അടുത്ത വര്‍ഷത്തെ ഹജിനുള്ള ഒരുക്കങ്ങളും ആസൂത്രണങ്ങളും ഉടനടി […]