സൗദിയില് ജോലി ഒഴിവുകള് പരസ്യം ചെയ്യാനും അഭിമുഖം നടത്താനും പുതിയ വ്യവസ്ഥകള്
ജിദ്ദ: സൗദിയില് സ്വകാര്യ മേഖലയിലെ ജോലി ഒഴിവുകള് പരസ്യപ്പെടുത്താനും അഭിമുഖങ്ങള് നടത്താനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുതിയ വ്യവസ്ഥകള് ബാധകമാക്കി. തൊഴില് പരസ്യങ്ങള് ചെയ്യുമ്പോൾ ജോലിക്ക് ആവശ്യമായ അക്കാദമിക് യോഗ്യതകൾ രേഖപ്പെടുത്തണം. ലിംഗഭേദമോ ഭിന്നശേഷിയോ മറ്റോ അടിസ്ഥാനമാക്കിയുള്ള ഒരു വിവേചനവും പരസ്യത്തില് ഉള്പ്പെടുത്തരുതെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴില് അപേക്ഷകള് സമര്പ്പിക്കാനുള്ള തിയതി, അപേക്ഷിക്കാനുള്ള അവസാന തിയതി തുടങ്ങിയ കാര്യങ്ങളും പരസ്യത്തിൽ വ്യക്തമായി എഴുതണം. ഇതിന് പുറമെ ആവശ്യമായ വ്യവസ്ഥകളുടെയും യോഗ്യതകളുടെയും പൂര്ണ്ണ വിവരണം ഉള്പ്പെടുത്തുകയും വേണം. […]













