ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഖത്തര്‍
ദോഹ – ഖത്തറില്‍ നടത്തിയ ആക്രമണത്തിന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഖത്തര്‍. രാജ്യം ഹമാസ് ഓഫീസിന് ആതിഥേയത്വം വഹിക്കുന്നതിനെ കുറിച്ചുള്ള നെതന്യാഹുവിന്റെ പരാമര്‍ശങ്ങളെ ഖത്തര്‍ അപലപിച്ചു. ഹമാസ് നേതാക്കളെ ഖത്തര്‍ പുറത്താക്കുകയോ അവരെ നിയമത്തിനു മുന്നില്‍ ഹാജരാക്കുകയോ ചെയ്യണമെന്ന് നെതന്യാഹു ഇന്നലെ പറഞ്ഞിരുന്നു. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍, ഞങ്ങള്‍ അത് ചെയ്യുമെന്ന് നെതന്യാഹു ഖത്തറിന് മുന്നറിയിപ്പ് നല്‍കി. ഇതിന് അതിരൂക്ഷമായ ഭാഷയില്‍ ഖത്തര്‍ മറുപടി നല്‍കി. ഇസ്രായില്‍ പ്രധാനമന്ത്രിയെ അന്താരാഷ്ട്ര […]













