യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഒക്ടോബര്‍ 18 മുതല്‍ തൊഴില്‍ മന്ത്രാലയം സേവനങ്ങള്‍ യുഎഇ പാസ് വഴി മാത്രം
ദുബായ്: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും യുഎഇ പാസ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടിവരും. കാരണം തൊഴില്‍ സംബന്ധിയായ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇനി മുതല്‍ യുഎഇ പാസ് ലോഗിന്‍ ചെയ്യേണ്ടി വരും. ഒക്ടോബര്‍ 18 മുതല്‍ യുഎഇ പാസ് അക്കൗണ്ട് വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയൂ എന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. എന്താണ് യുഎഇ പാസ്? യുഎഇയിലെ ആയിരക്കണക്കിന് സര്‍ക്കാര്‍ സേവനങ്ങള്‍ ആക്സസ് […]