ബാഗേജ് നയത്തിൽ മാറ്റം വരുത്തി ഗൾഫ് എയർ
ബഹ്റെെൻ; മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് ബഹ്റെെൻ. ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയാണ് ഗൾഫ് എയർ. ബഹ്റെെനിലേക്കുള്ള യാത്രക്കാർ മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവരും ഗൾഫ് എയർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് അത്രക്ക് സന്തോഷിക്കാൻ വകയില്ലാത്ത ഒരു തീരുമാനം ആയി വന്നിരിക്കുകയാണ് ഗൾഫ് എയർ അധികൃതർ. ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവിൽ മാറ്റം വരുത്തി. ഗൾഫ് എയർ അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കണോമി ക്ലാസിൽ 23കിലോ ബാഗേജും […]