കുവൈറ്റില്‍ മയക്കുമരുന്ന് കടത്തും വിതരണവും തടയുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ കൂടുതല്‍ വ്യാപകമാക്കി ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മയക്കുമരുന്ന് കടത്തും വിതരണവും തടയുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ കൂടുതല്‍ വ്യാപകമാക്കി ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് കടത്തും സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ദുരുപയോഗവും തടയുന്നതിനായാണ് റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കിയത്. റെയ്ഡിൽ നിരവധിയാളുകൾ പിടിയിലായി. കുവൈറ്റിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ കോംബാറ്റിങ് നാര്‍ക്കോട്ടിക്‌സിന്റെ നേതൃത്വത്തിലാണ് രാജ്യത്തൊട്ടാകെ റെയ്ഡ് നടത്തിയത്. വ്യാപക റെയ്ഡിൽ വിവിധയിടങ്ങളിൽ നിന്ന് വന്‍ തോതില്‍ മയക്കുമരുന്ന് പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 23 പേരാണ് […]