അബ്ഷിർ പ്ലാറ്റ്ഫോമിന്റെ പേരിൽ വ്യാജ ലിങ്കുകൾ സജീവം; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
റിയാദ്: അബ്ഷിർ പ്ലാറ്റ്ഫോമിന്റെ പേരിലുള്ള വ്യാജ ലിങ്കുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രാലയം. ഇത്തരത്തിലുള്ള വ്യാജ ലിങ്കുകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് മുന്നറിയിപ്പ്. അജ്ഞാതമായ കേന്ദ്രങ്ങളിൽ നിന്നാണ് ലിങ്കുകൾ വരുന്നത്. ഇതിനായി നിർമിച്ച അബ്ഷിർ എന്ന പേരിൽ വ്യാജ വെബ്സൈറ്റും പ്രചരിക്കുന്നുണ്ട്. ഇത്തരം വെബ്സൈറ്റുകളിൽ നിന്നാണ് വ്യാജ ലിങ്കുകൾ അടങ്ങിയ എസ്.എം.എസുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. അബ്ഷിർ സേവനങ്ങൾ തേടുന്നതിന് മുൻപ് അംഗീകൃത വെബ്സൈറ്റാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. […]