സൗദിയിൽ തൊഴിൽ തർക്ക പരാതികളിൽ വലിയ വർധനവ്
ദമ്മാം: സൗദിയിൽ 2024ൽ രജിസ്റ്റർ ചെയ്യപ്പെട്ട തൊഴിൽ തർക്ക പരാതികളിൽ വലിയ വർധനവ് രേഖപ്പെടുത്തി. ഈ വർഷം ഇതു വരെയുള്ള കണക്കുകൾ പ്രകാരം 31 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഇതുവരെയായി 107000 കേസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രജിസറ്റർ ചെയ്തതായി നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. തൊഴിലുടമയും ജീനക്കാരും തമ്മിലുള്ള കരാർ ലംഘനം, ശമ്പളം ലഭിക്കുന്നതിലെ കാലതാമസം എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതികളിൽ അധികവും. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. തൊഴിലുടമകളും ജിവനക്കാരും […]