ഇസ്രായില്‍ ആക്രമണം നടന്ന് 10 മിനിറ്റിനു ശേഷമാണ് അമേരിക്ക അറിയിച്ചതെന്ന് ഖത്തര്‍ പ്രധാനമന്ത്രി
ദോഹ – ഇസ്രായില്‍ ആക്രമണം നടന്ന് 10 മിനിറ്റിനു ശേഷമാണ് അമേരിക്ക അറിയിച്ചതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി. ദോഹയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദോഹയില്‍ ഹമാസ് നേതാക്കള്‍ക്കെതിരായ ഇസ്രായില്‍ ആക്രമണം സ്റ്റേറ്റ് ഭീകരതയാണ്. ഖത്തര്‍ അതിന്റെ പരമാധികാരം സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ശൈഖ് അബ്ദുറഹ്മാന് അല്‍ഥാനി വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച അദ്ദേഹം ഇസ്രായിലിന്റേത് തെമ്മാടിത്തരമാണെന്നും ഇസ്രായിൽ മധ്യപൂർവ മേഖലയെ സ്ഥിരം […]