മക്കയിലെ കടുത്ത ചൂട് കണക്കിലെടുത്ത് മസ്ജിദുകളില്‍ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറക്കാന്‍ നിര്‍ദേശം
മക്ക – കടുത്ത ചൂട് അനുഭവപ്പെടുന്ന കാര്യം കണക്കിലെടുത്ത് ഇത്തവണത്തെ ഹജ് സീസണില്‍ മക്കയിലെ മസ്ജിദുകളില്‍ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ് സമയം കുറക്കാന്‍ മസ്ജിദുകളിലെയും ജുമാമസ്ജിദുകളിലെയും ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് മക്ക പ്രവിശ്യ ഇസ്ലാമികകാര്യ മന്ത്രാലയ ശാഖയോട് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആവശ്യപ്പെട്ടു. മക്ക, വിശുദ്ധ ഹറമിനു സമീപത്തെ സെന്‍ട്രല്‍ ഏരിയ, പുണ്യസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഹജ് തീര്‍ഥാടകര്‍ പതിവായി എത്തുന്ന എല്ലാ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും ഇത് നടപ്പാക്കും. ഹജ് […]














