ഉംറ സീസൺ അടുത്ത ചൊവ്വാഴ്ച മുതൽ ആരംഭിക്കും
ജിദ്ദ- ഈ വർഷത്തെ ഉംറ സീസൺ അടുത്ത ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഉംറ വിസകൾ അടുത്ത ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ് സീസണിനോട് അനുബന്ധിച്ച് ഉംറ വിസ അനുവദിക്കുന്നത് മന്ത്രാലയം നിർത്തിവെച്ചിരുന്നു.അതേസമയം, ഈ വർഷത്തെ ഹജ് എല്ലാ തരത്തിലും സമ്പൂർണ്ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം സമിതി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. സുരക്ഷ, ആരോഗ്യം, സേവനം എന്നീ […]













