സൗദിയിൽ ട്രാഫിക് പിഴ ഇളവോടെ അടക്കാൻ ഇനി ഒമ്പത് ദിവസം മാത്രം, അമ്പത് ശതമാനം ഇളവ്
ജിദ്ദ – സൗദിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ശേഷിക്കുന്നത് ഇനി പത്തു ദിവസം മാത്രം. ഏപ്രില്‍ 18 ന് പിഴയിളവ് ആനുകൂല്യം അവസാനിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഉണര്‍ത്തി. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കാനുള്ള തീരുമാനം 2024 ഏപ്രില്‍ അഞ്ചിനാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. 2024 ഒക്‌ടോബര്‍ 18 വരെ ആറു മാസമാണ് പിഴകള്‍ 50 ശതമാനം ഇളവോടെ അടക്കാന്‍ ആദ്യം സമയം അനുവദിച്ചിരുന്നത്. […]