സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള് ഉറപ്പുവരുത്താൻ പുതിയ ഇൻഷുറൻസ് പദ്ധതി
ജിദ്ദ – സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള് ഉറപ്പുവരുത്തുന്ന ഇന്ഷുറന്സ് ഉല്പന്നം (പോളിസി) മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇന്ഷുറന്സ് അതോറിറ്റിയും ചേര്ന്ന് പുറത്തിറക്കി. സൗദിയിലെ ഇന്ഷുറന്സ് കമ്പനികള് വഴിയാണ് പുതിയ ഉല്പന്നം നല്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള് പ്രതിസന്ധിയിലായി നിശ്ചിത കാലത്തേക്ക് വേതനം വിതരണം ചെയ്യാന് സാധിക്കാതെ വരുന്ന സാഹചര്യങ്ങളില് ജീവനക്കാരുടെ വേതനം ഇന്ഷുറന്സ് പോളിസി കവറേജ് പ്രകാരം ഇന്ഷുറന്സ് കമ്പനിയില് നിന്ന് ലഭിക്കും. ഇന്ഷുറന്സ് പോളിസി നിര്ണയിക്കുന്ന കവറേജ് വ്യവസ്ഥകള്ക്കും ഇതുമായി ബന്ധപ്പെട്ട നയങ്ങള്ക്കും […]