മസ്ജിദുൽ ഹറമിലെ നൂറാം നമ്പർ വാതിലിന് അബ്ദുല്ല രാജാവിന്റെ പേര് നൽകും
2022-10-06
Click here to join our WHATSAPP group മക്ക- മസ്ജിദുൽ ഹറാമിന്റെ നൂറാം നമ്പർ വാതിലിന് അബ്ദുല്ല രാജാവിന്റെ പേര് നൽകുമെന്ന് ഇരുഹറം കാര്യ മേധാവി ശൈഖ് അബ്ദുറഹ്‌മാൻ അൽ സുദൈസ് അറിയിച്ചു. ഉന്നത ഭരണ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഹറമിൽ വൻ വികസന പ്രവർത്തനങ്ങൾ നടത്തി വിശ്വാസികളെ സേവിക്കുന്നവരാണ് സൗദി ഭരണ കർത്താക്കൾ. ഇനി മുതൽ നൂറാം നമ്പർ വാതിൽ കിംഗ് അബ്ദുല്ല ഗൈറ്റ് എന്നാണ് അറിയപ്പെടുക













