സൗദിയിൽ വീണ്ടും ബാങ്ക് അക്കൗണ്ട് തട്ടിപ്പ് മലയാളി യുവാവിന്റെ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമായി
അൽകോബാർ – മൊബൈലിൽ വിളിച്ചു വൺ ടൈം പാസ്‌വേഡ് ചോദിച്ച് മലയാളി യുവാവിന്റെ ബാങ്കിലെ പണം മുഴുവൻ കവർന്നു. അൽകോബാർ അക്‌റബിയയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ സിയാമാണ് തട്ടിപ്പിനിരയായത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം. നാട്ടിൽ നിന്ന് വന്നിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ സിയാം. മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ (moi) യിൽ നിന്നാണ് എന്ന് പറഞ്ഞു വളരെ ആധികാരികമായി അറബിയിലും ഇംഗ്ലീഷിലും സംസാരിച്ചു തുടങ്ങിയാണ് സിയാമിന് വിളി വന്നത്. തന്റെ ബ്രിട്ടീഷ് ബാങ്കിലെ അക്കൗണ്ട് അപ്പ്‌ഡേറ്റ് […]














